2015 ജൂലൈ 27, തിങ്കളാഴ്‌ച

നാളെ

നാളെ എന്നത് ഒരു വിശ്വാസം ആണ്;
ഇന്ന് പെയ്ത മഴ നാളെ തോരുമെന്നും,
ഇന്നത്തെ ഇരുട്ട് നാളെ വെളിച്ചമാകുമെന്നും,
ഇന്ന് കണ്ട സ്വപ്നം നാളെ നടക്കുമെന്നും,പിന്നെ 
ഇന്ന് ഞാൻ കണ്ട് പേടിച്ച സ്വപ്‌നങ്ങൾ നാളേക്ക് നിൽക്കില്ല എന്നും,
ഇന്ന് വന്ന ദുഃഖം നാളെ മായുമെന്നും, ഒരു വിശ്വാസം....
    'നാളെ'- ഒരു വിശ്വാസമാണ്.....

പക്ഷേ,
ഇന്ന് തോളോടു തോൾ ചേർന്ന് നടക്കുന്നവർ 
നാളെ 
മറ്റൊരു തോൾ ചേർന്ന് നടക്കരുതെന്നും,
ഇന്ന് ചുംബിച്ച ചുണ്ടുകൾ നാളേക്ക് വിട  പറയരുതെന്നും,
ഇന്ന് വിരിഞ്ഞ പൂക്കൾ നാളെയും കാണണം എന്നതും 
ഒരു ആഗ്രഹം.....
'നാളെ'-അതൊരു മോഹമാണ്...
ഇന്നെഴുതിയ വരികൾക്ക് ഒരു 'നാളെ' ഉണ്ടാകുമോ എന്നത് 
ഒരു ചോദ്യമാണ്.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ