2015 ജൂലൈ 27, തിങ്കളാഴ്‌ച

നാളെ

നാളെ എന്നത് ഒരു വിശ്വാസം ആണ്;
ഇന്ന് പെയ്ത മഴ നാളെ തോരുമെന്നും,
ഇന്നത്തെ ഇരുട്ട് നാളെ വെളിച്ചമാകുമെന്നും,
ഇന്ന് കണ്ട സ്വപ്നം നാളെ നടക്കുമെന്നും,പിന്നെ 
ഇന്ന് ഞാൻ കണ്ട് പേടിച്ച സ്വപ്‌നങ്ങൾ നാളേക്ക് നിൽക്കില്ല എന്നും,
ഇന്ന് വന്ന ദുഃഖം നാളെ മായുമെന്നും, ഒരു വിശ്വാസം....
    'നാളെ'- ഒരു വിശ്വാസമാണ്.....

പക്ഷേ,
ഇന്ന് തോളോടു തോൾ ചേർന്ന് നടക്കുന്നവർ 
നാളെ 
മറ്റൊരു തോൾ ചേർന്ന് നടക്കരുതെന്നും,
ഇന്ന് ചുംബിച്ച ചുണ്ടുകൾ നാളേക്ക് വിട  പറയരുതെന്നും,
ഇന്ന് വിരിഞ്ഞ പൂക്കൾ നാളെയും കാണണം എന്നതും 
ഒരു ആഗ്രഹം.....
'നാളെ'-അതൊരു മോഹമാണ്...
ഇന്നെഴുതിയ വരികൾക്ക് ഒരു 'നാളെ' ഉണ്ടാകുമോ എന്നത് 
ഒരു ചോദ്യമാണ്.....

2015 ഫെബ്രുവരി 28, ശനിയാഴ്‌ച

ഇൻഖുലാബ് സിന്ദാബാദ്

തോന്നുന്നത് വിളിച്ച് പറയാനും,തോന്നുമ്പോ പോസ്റ്റ് ഇടാനും എനിക്ക് ഒരു ബ്ലോഗ്‌ വേണം,...
ഇനി എന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു ചിറക് മുളക്കട്ടെ ,,
സാമ്രാജ്യത്വം തുലയട്ടെ .......

വെറുതേ ഇരിക്കാൻ ഇത്തിരി നേരം വേണം ....
കടമായിട്ട് മതി !